സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് രാജിവച്ചു - chairman
മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭയ്ക്ക് 14.59 കോടി പിഴയിട്ടിരുന്നു.
തിരുവനന്തപുരം:സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് രാജിവച്ചു. മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭയ്ക്ക് 14.59 കോടി പിഴയിട്ടിരുന്നു. ഇതിനു ശേഷം ബോർഡിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത വിധം സിപിഎം അംഗങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് അജിത് ഹരിദാസ് പറഞ്ഞു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മേയറായിരുന്ന വി കെ പ്രശാന്ത് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഘട്ടത്തിലാണ് നഗരസഭയ്ക്ക് ബോർഡ് പിഴയിട്ടത്. ബി ജെ പിയും യു ഡി എഫും പ്രശാന്തിനെതിരെ പ്രചരണായുധമാക്കിയതോടെ സി പി എം മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ തിരിയുകയായിരുന്നു.