തിരുവനന്തപുരം :കെ റെയിൽ പദ്ധതിക്കായി സംസ്ഥാനത്ത് സർക്കാറിന്‍റെ 'കെ ഗുണ്ടായിസം' ആണ് നടക്കുന്നതെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പദ്ധതിയുടെ ഭാഗമായുള്ള സർവേയുടെ പേരിൽ മഞ്ഞക്കല്ലുകള്‍ കുഴിച്ചിടുന്ന ഫാസിസമാണ് നടക്കുന്നത്. പ്രതിഷേധങ്ങളെ മൃഗീയമായി നേരിടുകയാണ്. പൊലീസ് സമരക്കാരെ മർദിച്ചും കള്ളക്കേസിൽ കുരുക്കിയും ആറാടുകയാണ്.
ക്രമസമാധാനം പരിപാലിക്കാതെ പൊലീസ് മഞ്ഞ കുറ്റിക്ക് കാവൽ നിൽക്കുകയാണ്. കല്ലിടൽ നടത്താൻ എന്ത് ഹീനമായ കാര്യവും സർക്കാർ ചെയ്യുകയാണ്. കുട്ടികളുടെ മുന്നിലിട്ട് രക്ഷിതാക്കളെ തല്ലുന്നു. ഈ കുഞ്ഞുങ്ങളുടെ കണ്ണീരിനപ്പുറം എന്ത് ആഘാത പഠനമാണ് നടത്തേണ്ടത്. സർക്കാർ ഇക്കാര്യങ്ങൾ പരിഗണിക്കുന്നില്ല.