കേരളം

kerala

ETV Bharat / state

മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് പൂജപ്പുര ജയിലിൽ

പൊലീസ് മർദിക്കുമെന്ന ഭയമുണ്ടോ എന്ന് പി.സി. ജോർജിനോട് കോടതി ചോദിച്ചു. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും പി.സി. ജോർജ്

മതവിദ്വേഷ പ്രസംഗക്കേസ്  പിസി ജോര്‍ജ് റിമാന്‍ഡില്‍  വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതി  pc george  hate speech case  pc george remanded  pc george hate speech case latest news
മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് പൂജപ്പുര ജയിലിൽ

By

Published : May 26, 2022, 9:02 AM IST

Updated : May 26, 2022, 11:39 AM IST

തിരുവനന്തപുരം:മത വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ റിമാൻഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാവിലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയാണ് ജോർജിനെ റിമാൻഡ് ചെയ്തത്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി അദ്ദേഹത്തെ കൊവിഡ് പരിശോധനക്ക് വിധേയനാക്കി.

പി സി. ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു

പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്. പൊലീസ് മർദിക്കുമെന്ന ഭയമുണ്ടോ എന്ന് പി.സി. ജോർജിനോട് കോടതി ചോദിച്ചിരുന്നു. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും പി.സി. ജോർജ് പറഞ്ഞു. പൊലീസ് പി.സി. ജോർജിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ആരോഗ്യ നില പരിശോധിക്കുന്നതിനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. റിമാൻഡിനു ശേഷവും ആരോഗ്യ പരിശോധന നടത്തി. വാഹനത്തിനുള്ളിൽ മെഡിക്കൽ സംഘത്തെ എത്തിച്ചാണ് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി.സി.ജോര്‍ജിന്‍റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്.

More read: പി സി ജോര്‍ജിന്‍റെ മതവിദ്വേഷ പ്രസംഗം: ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍

Last Updated : May 26, 2022, 11:39 AM IST

ABOUT THE AUTHOR

...view details