തിരുവനന്തപുരം:വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റിലായ പി.സി ജോര്‍ജിനെ വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കി. അനുകൂല - പ്രതികൂല പ്രതിഷേധം കാരണം എആര്‍ ക്യാമ്പില്‍ വച്ച് തന്നെ വൈദ്യപരിശോധന നടത്തി. കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ എത്തിച്ചത്.
പി.സി.ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് - PC George hate speech
പ്രമുഖ അഭിഭാഷകനായ ശാസ്‌തമംഗലം അജിത്താണ് ജോർജിനുവേണ്ടി ഹാജരാകുന്നത്.
പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് വിശ്രമവും ഭക്ഷണവും അനുവദിച്ച ശേഷമാണ് പൊലീസ് നടപടി ക്രമങ്ങളിലേക്ക് കടന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തി. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം നടക്കുന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കാതെ ഡോക്‌ടറെ ക്യാമ്പില്‍ എത്തിച്ചാണ് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്. പ്രമുഖ അഭിഭാഷകനായ ശാസ്‌തമംഗലം അജിത്താണ് ജോർജിനുവേണ്ടി ഹാജരാകുന്നത്.
READ MORE: വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജ് അറസ്റ്റില്‍