കേരളം

kerala

ETV Bharat / state

ബിജെപിയുടെ അച്ചാരം വാങ്ങിയല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി.ജോര്‍ജ്

നിയമസഭയില്‍ ആര്‍സിഇപി കരാറുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പി.സി.ജോര്‍ജ്.

ബിജെപിയുടെ അച്ചാരം വാങ്ങിയല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി.ജോര്‍ജ്

By

Published : Oct 30, 2019, 10:10 PM IST

തിരുവനന്തപുരം: ബിജെപിയുടെ അച്ചാരം വാങ്ങിയല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി.ജോര്‍ജ്. അവരുടെ വക്കാലത്ത് തന്‍റെ കൈയില്‍ ഇല്ല. തനിക്ക് വ്യക്തിപരമായ അഭിപ്രായമുണ്ടെന്നും പി.സി.ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.

ആര്‍സിഇപി കരാറിന് എതിരെയുള്ള പ്രമേയത്തെ പി.സി. ജോര്‍ജ് പിന്തുണച്ചു

ആര്‍സിഇപി കരാറുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് കരാര്‍ നടപ്പായാല്‍ കര്‍ഷകരെ അതില്‍ നിന്നും എങ്ങനെ സംരക്ഷിക്കാമെന്നാണ് ചിന്തിക്കേണ്ടതെന്നും ജോര്‍ജ് പറഞ്ഞു. ആര്‍സിഇപി കരാറിനെതിരെയുള്ള പ്രമേയത്തെ പി.സി.ജോര്‍ജ് പിന്തുണച്ചു.

ABOUT THE AUTHOR

...view details