തിരുവനന്തപുരം: വിവാദ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റിലായ പി സി ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച പൊലീസ് നടപടിയിൽ വിവാദം. വാഹനം സഞ്ചരിച്ച വേഗതയിലാണ് വിവാദം. രണ്ടര മണിക്കൂർ കൊണ്ടാണ് വാഹനം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്.
രാത്രി പത്ത് മണിയോടെ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച പൊലീസ് 12.40ഓടെയാണ് എത്തിയത്. ബിജെപിയുടെ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെ മംഗലപുരത്ത് പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു.
ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. രാത്രി 12.15ഓടെയാണ് സംഭവം. ജോര്‍ജിന്‍റെ വണ്ടിക്ക് മുന്നിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ച് മുന്നോട്ട് ചാടി. രാത്രി എ ആർ ക്യാമ്പിൽ എത്തിച്ച പി സി ജോർജിനെ പുഷ്‌പവൃഷ്‌ടിയോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.
വളരെ ശ്രമകരമായാണ് പൊലീസ് പി സി ജോര്‍ജിന്‍റെ വാഹനം ക്യാമ്പിലേക്ക് കടത്തി വിട്ടത്. എ ആര്‍ ക്യാമ്പിന് മുന്നില്‍ സുരക്ഷയ്ക്കായി വിന്യസിച്ചത് നൂറിലധികം പൊലീസുകാരെയായിരുന്നു. പി സി ജോർജിനെ എത്തിക്കുന്നതിന് മുമ്പ് ഐഎൻഎൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.