തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകള്‍. ഐപിസി 153(എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നത് തടയുന്നതിനെതിരാണ് ഈ വകുപ്പ്.
വാക്കുകള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, അത്തരം സൂചനകള്‍ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ പൊരുത്തക്കേട് സൃഷ്‌ടിക്കുക, സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുക, ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനഃപൂര്‍വം സംഘര്‍ഷം സൃഷ്‌ടിക്കാനായി ഒരുക്കി നിര്‍ത്തുക - മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ഐപിസി 153(എ) പ്രകാരം കുറ്റകരമാണ്.
വകുപ്പ് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ മൂന്ന് വര്‍ഷം വരെ ശിക്ഷിക്കാം. ഒരു മതകേന്ദ്രത്തില്‍ വച്ചാണ് മേല്‍പറഞ്ഞ മൂന്ന് കാര്യങ്ങളിലേതെങ്കിലുമൊന്ന് നടക്കുന്നതെങ്കില്‍ ജയില്‍ ശിക്ഷ അഞ്ച് വര്‍ഷം വരെയാകാം. ഇത് കൂടാതെ 295(എ) വകുപ്പ് കൂടി ജോര്‍ജിനെതിരെ ചുമത്തും.