തിരുവനന്തപുരം: പി.സി ജോർജിനെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് ആശ കോശിയുടെ വസതിയിൽ ഹാജരാക്കുമ്പോൾ സര്‍ക്കാര്‍ വാദം പറയാൻ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്ന സംഭവം വിവാദത്തിലേക്ക്. പ്രോസിക്യൂട്ടറുടെ അഭാവത്തിൽ പൊലീസാണ് ജോർജിനെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പി.സി ജോർജിനുവേണ്ടി മുതിർന്ന അഭിഭാഷകനാണ് ഹാജരായത്.
അതേസമയം, പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലന്നാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ വി.എം ഉമയുടെ പ്രതികരണം. റിമാൻഡ് റിപ്പോര്‍ട്ടിന്‍റെ പകർപ്പ് വാട്‌സ്ആപ്പ് വഴി നൽകുക മാത്രമാണ് പൊലീസ് ചെയ്‌തതെന്നും എപിപി പറഞ്ഞു. എന്നാൽ എപിപി ഹാജരാകണമെന്ന് നോട്ടീസ് അയച്ചിരുന്നെന്ന് പൊലീസും അറിയിച്ചു.