തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കുറഞ്ഞ് ശമ്പളം 23,000 രൂപയാക്കി വർധിപ്പിക്കും. പുതുക്കിയ ശമ്പളത്തിന് 2019 ജൂലൈ ഒന്നു മുതൽ മുന്‍കൂർ പ്രാബല്യത്തിനും കമ്മീഷന്‍ നിർദേശം നല്‍കി. 1,66,800 രൂപയാണ് കൂടിയ ശമ്പളം. നേരത്തെ ഇത് യഥാക്രമം 17,000, 1.20 ലക്ഷം എന്നിങ്ങനെയാണ്. വീട്ടുവാടക അലവൻസ് ശമ്പളത്തിൻ്റെ നിശ്ചിത ശതമാനമാക്കി. എച്ച്.ആർ.എ വർധിപ്പിച്ചതിനാൽ സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കി.
കുറഞ്ഞ ഇൻക്രിമെന്‍റ് 3400 രൂപയാക്കാനും ശുപാർശ ചെയ്തു. കുറഞ്ഞ പെൻഷൻ 11,500 രൂപയും കൂടിയ പെന്‍ഷന്‍ 83,400 രൂപയുമാണ്. 80 വയസു കഴിഞ്ഞവർക്ക് പ്രതിമാസം 1000 രൂപ അധിക ബത്ത നല്‍കാനും ശുപാർശയുണ്ട്. അടുത്ത ശമ്പള പരിഷ്കരണം കേന്ദ്ര ശമ്പള പരിഷ്‌കരണത്തിന് ശേഷമേ നടത്താവൂ എന്നും കമ്മീഷന്‍റെ ശുപാർശയിലുണ്ട്.