തിരുവനന്തപുരം : പട്ടത്ത് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്ര(20)യാണ് മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം. മ്യൂസിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പട്ടത്ത് വീടിനുള്ളില്‍ ബിരുദ വിദ്യാര്‍ഥി മരിച്ച നിലയിൽ ; വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയില്‍ - ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
രണ്ടാം വർഷ ബിരുദ വിദ്യാർഥിനി, പ്ലാമൂട് സ്വദേശി സാന്ദ്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്നലെ വൈകുന്നേരമാണ് സാന്ദ്രയെ വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചുനാളുകളായി സാന്ദ്ര മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. ഇന്നലെ ഏറെ നേരമായിട്ടും സാന്ദ്ര മുറിക്കുള്ളിൽ നിന്നും പുറത്തുവരാത്തതിനെ തുടർന്ന് പിതാവും സഹോദരനും വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീട്ടില്‍ പൊലീസ് പരിശോധന നടക്കുകയാണ്. ഫോറൻസിക് സംഘവും സ്ഥലത്തുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു.