തിരുവനന്തപുരം: ഒരുവർഷത്തിൽ കുറഞ്ഞ കാലയളവിൽ സർക്കാർ സർവീസിൽ നിയമനം തേടുന്ന ജീവനക്കാർക്കും പ്രസവ അവധി അനുവദിച്ച് സർക്കാർ ഉത്തരവ്. നിലവില്‍ ഒരു വർഷത്തിൽ കൂടുതൽ ജോലിയിൽ തുടരുകയും അവധിക്ക് ശേഷവും സേവനത്തിൽ തുടരുമെന്നുമുള്ളവർക്കും മാത്രമാണ് ഇപ്പോൾ പ്രസവ അവധിയുള്ളത്. മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ഏഴരമാസം വരെ അവധി ലഭിക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
കരാർ ജീവനക്കാർക്ക് നിയമന കാലയളവ് നോക്കാതെ പ്രസവ അവധി - കേന്ദ്ര സംസ്ഥാന ജീവനക്കാർ
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഏഴരമാസം വരെ അവധി ലഭിക്കും.
സർക്കാരിനെതിരെ നൽകിയ കേസിൽ 2018 ഫെബ്രുവരി 27 ന് പ്രഖ്യാപിച്ച വിധിയിൽ കരാർ ജീവനക്കാർക്കും കേന്ദ്ര സംസ്ഥാന ജീവനക്കാർക്ക് എന്നപോലെ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് വിധിച്ചിരുന്നു. പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്കോ ഗർഭച്ഛിദ്രം നടന്നതിനോ തൊട്ടുമുമ്പ് കുറഞ്ഞത് 80 ദിവസമെങ്കിലും ജോലി ചെയ്യാത്തവർക്കും ആനുകൂല്യം ലഭിക്കില്ല.
മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം അനുസരിച്ച് പ്രസവം നടക്കാനിടയുള്ള ദിവസത്തിന് മൂന്നാഴ്‌ച മുന്‍പ് മുതലാണ് അവധിക്ക് അർഹത. 180 ദിവസമാണ് അവധി. കരാർ അതിനുമുമ്പ് അവസാനിക്കുകയാണെങ്കിൽ അതുവരെ മാത്രമാണ് അവധി. ഉത്തരവിന് 2018 ഫെബ്രുവരി 27 മുതൽ പ്രാബല്യമുണ്ടാകും.