കേരളം

kerala

ETV Bharat / state

കണ്ടക്ടർ സീറ്റിനടുത്ത് യാത്രക്കാർക്കുമിരിക്കാം ; വനിതയെങ്കില്‍ മാറ്റം - കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്ര

യാത്രക്കാർ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാർ ഉറപ്പു വരുത്തണം

KSRTC news  KSRTC bus Seat news  Ksrtc bus seat allotment news  കെ.എസ്.ആർ.ടി.സി  കെ.എസ്.ആർ.ടി.സി വാര്‍ത്ത  കെ.എസ്.ആർ.ടി.സി ബസ്  കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്ര  കെ.എസ്.ആർ.ടി.സി ബസിലെ സീറ്റ് വാര്‍ത്ത
കെ.എസ്.ആർ.ടി.സി ബസുകളിൽ കണ്ടക്ടർ സീറ്റിനടുത്ത് യാത്രക്കാർക്ക് ഇരിക്കുവാൻ അനുമതി

By

Published : Oct 27, 2021, 7:00 PM IST

തിരുവനന്തപുരം: രണ്ട് പേർക്ക് ഇരിക്കാവുന്ന കണ്ടക്ടർ സീറ്റുകളിൽ അയാള്‍ക്കുപുറമെ ഒരു യാത്രക്കാരനെ അനുവദിക്കേണ്ടതാണെന്ന് കെ.എസ്.ആർ.ടി.സി, സി.എം.ഡിയുടെ നിര്‍ദേശം. എന്നാൽ വനിത കണ്ടക്ടർമാരാണെങ്കിൽ ഈ സീറ്റിൽ സ്ത്രീകളെ മാത്രമേ ഇരിക്കാൻ അനുവദിക്കുകയുള്ളൂ.

യാത്രക്കാർ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാർ ഉറപ്പുവരുത്തണം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാലും കെ.എസ്.ആർ.ടി.സി ജീവനക്കാർ പൂർണമായും വാക്സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം. വിദ്യാർഥികൾക്കടക്കം ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന വന്നിട്ടുണ്ട്.

Also Read:മുല്ലപ്പെരിയാർ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി,കേസ് നാളത്തേക്ക് മാറ്റി

ഈ സാഹചര്യത്തിൽ ഇനിയും സീറ്റുകൾ ഒഴിച്ചിട്ട് സർവീസ് നടത്താന്‍ സാധിക്കില്ല. അതിനാലാണ് തീരുമാനമെന്നും ഈ വിവരങ്ങൾ കർശനമായി പാലിക്കാന്‍ ജീവനക്കാരെ ധരിപ്പിക്കുന്നതിന് യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകിയിയതായും സി.എം.ഡി അറിയിച്ചു.

ABOUT THE AUTHOR

...view details