തിരുവനന്തപുരം/ കണ്ണൂർ:എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നത്. പാർട്ടി നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. തനിക്ക് ലഭിച്ച പദവിയില്‍ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാകാനിടയില്ല. ന്യൂനപക്ഷ വോട്ടുകൾ ബി.ജെ.പിയിലേക്ക് അടുപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപി ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടി; ഉത്തരവാദിത്തം നിറവേറ്റുമെന്ന് പ്രതികരണം - Latest BJP Related News
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നത്
സംസ്ഥാന സമിതിയിലേക്ക് എല്ലാ ജില്ലകളിൽ നിന്നും ന്യൂനപക്ഷ വിഭാഗത്തിലുള്ള ആളുകളെ കണ്ടെത്തി നൽകിയിട്ടുണ്ട്. മഞ്ചേശ്വരത്ത് ബി.ജെ.പി ജയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എക്സിറ്റ് പോളുകൾ ആശങ്കയ്ക്കിടയാക്കുന്നുണ്ടെങ്കിലും വിജയം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാകാൻ അധികനാൾ വേണ്ടിവരില്ലെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നത്.
അതെസമയം, മോദി സ്തുതിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് ശേഷം ബി.ജെ.പിയിൽ ചേർന്ന അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയുള്ള തീരുമാനം ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വധീനം വർധിപ്പിക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന. എന്നാല്‍ എക്സിറ്റ് പോൾ ഫലങ്ങളെ ബി.ജെ.പി മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പിയെ നിർവീര്യമാക്കാനുള്ള ശ്രമമാണിത്. അഞ്ച് മണ്ഡലങ്ങളിലും ബി.ജെ.പി മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.