തിരുവനന്തപുരം:രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഇതുവരെ സംസ്ഥാനത്ത് 89 രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മുഖ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി ഓഫീസുകളാണ് കൂടുതലായി അക്രമിക്കപ്പെട്ടത്.
എകെജി സെന്‍ററും ഇന്ദിരഭവനും അടക്കം രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ആക്രമിക്കപ്പെട്ടത് 89 രാഷ്ട്രീയ പാർട്ടി ഓഫീസുകൾ - സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസ്
കെപിസിസി ഓഫിസായ ഇന്ദിര ഭവന്‍, സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍റര്‍ എന്നിവ ഉൾപ്പെടെ 89 രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
കോണ്‍ഗ്രസിന്‍റെ 67 ഓഫിസുകളാണ് ആക്രമിക്കപ്പെട്ടത്. 13 സിപിഎം ഓഫിസുകള്‍ക്ക് നേരെയും അക്രമം ഉണ്ടായി. ലീഗിന്‍റെ അഞ്ചും ബിജെപി, എസ്‌ഡിപിഐ, സിഐടിയു, ആര്‍എസ്എസ് എന്നിവരുടെ ഓരോ ഓഫിസുകളും ആക്രമണത്തിന് ഇരയായതായും മുഖ്യമന്ത്രി രേഖാമൂലം വ്യക്തമാക്കി.
89 കേസുകളിലായി 168 പേര്‍ അറസ്റ്റിലായി. 32 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും എപി അനില്‍കുമാറിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കെപിസിസി ഓഫിസായ ഇന്ദിര ഭവന്‍, സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍റര്‍ എന്നിവയും ഈ കാലയളവില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.