കേരളം

kerala

ETV Bharat / state

പാറശാലയില്‍ ഡോക്ടറെ മര്‍ദിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി - പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍

നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തയത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ സനുജിനയാണ് പ്രതികള്‍ മര്‍ദിച്ചത്.

Parassala Taluk Hospital  Doctor assaulted Arrest  Parassala Taluk Hospital news  പാറശ്ശാല താലൂക്ക് ആശുപത്രി  പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍  ഡോക്ടര്‍ക്ക് മര്‍ദ്ദനം
പാറശ്ശാല താലൂക്ക് ആശുപത്രിയി ഡോക്ടര്‍ക്ക് മര്‍ദ്ദനം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

By

Published : Aug 4, 2021, 2:57 PM IST

തിരുവനന്തപുരം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഡോക്ടറെ ആക്രമിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടറെ തല്ലി വീഴ്ത്തിയ സംഘത്തിലെ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തയത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ സനുജിനയാണ് പ്രതികള്‍ മര്‍ദിച്ചത്.

കേസില്‍ പ്രതികളായ കുളത്തൂർ കാരോട് സ്വദേശികളായ രാഹുൽ, സജിൻ, ശംഭു എന്ന അരുൺ, വിജയ് എന്നിവരെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പ്രതികളില്‍ ഒരാളായ രാഹുലിനെ കൈക്ക് മുറിവേറ്റിരുന്നു. ഇത് ചികിത്സിക്കാനായി എത്തിയതായിരുന്നു ആറംഗസംഘം.

കൂടുതല്‍ വായനക്ക്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടര്‍ക്ക് മര്‍ദ്ദനം; നാല് പേര്‍ കസ്റ്റഡിയില്‍

സംഘത്തോട് ആശുപത്രിയിലെ സുരക്ഷ ജീവനക്കാർ മാസ്ക് വയ്ക്കാൻ നിർദേശിച്ചതോടെ ഇവര്‍ പ്രകോപിതരായി. ഡോക്ടറെയും, സുരക്ഷ ജീവനക്കാരെയും കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നാല് പ്രതികളെ പാറശാല പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലെ രണ്ടു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. രണ്ടു മാസത്തിനിടയിൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ നടന്ന നാലാമത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്.

ABOUT THE AUTHOR

...view details