തിരുവനന്തപുരം: പാറശാല ദേശീയപാതയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇഞ്ചിവിള സ്വദേശി സജീർ (25) ആണ് മരിച്ചത്. പാറശാല പോസ്റ്റ് ഓഫീസിന് സമീപത്ത് ഉച്ചയ്ക്കായിരുന്നു സംഭവം. കളിയിക്കാവിള ഭാഗത്തേക്ക് പോകുന്നതിനിടയിൽ റോഡിലെ കുഴിയിൽ വീണായിരുന്നു അപകടം.
ALSO READ:സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ;മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കുഴിയില്‍ വീണ ശേഷം എതിരെ വന്ന വാഹനത്തിൽ തട്ടി യുവാവിന് ഗുരുതര പരിക്കേറ്റു. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിഷേധവുമായി ബിജെപി
ദേശീയ പാതയിലെ കുഴികൾ കാരണം ഇവിടെ അപകടങ്ങൾ പതിവാണ്. റോഡിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിലവിൽ സജീറിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.