തിരുവനന്തപുരം: പാറശാല ആറയ്യൂർ കൃഷ്ണന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. അന്വേഷണസംഘം തമിഴ്നാട്ടിലെ അരുമന പുണ്യത്തിന് സമീപത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പാറശാല ആറയ്യൂർ കൃഷ്ണൻ കൊലപാതക കേസ്; മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി - പാറശാല ആറയ്യൂർ കൃഷ്ണൻ കൊലപാതക കേസ്; മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
തമിഴ്നാട്ടിലെ അരുമന പുണ്യത്തിന് സമീപത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്
![പാറശാല ആറയ്യൂർ കൃഷ്ണൻ കൊലപാതക കേസ്; മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി പാറശാല ആറയ്യൂർ കൃഷ്ണൻ കൊലപാതക കേസ്; മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി Parashala Arayoor murder case body detected](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5525492-769-5525492-1577555420214.jpg)
മണികൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ ഡിഎൻഎ പരിശോധനക്ക് ശേഷമേ മൃതദേഹം കൃഷ്ണന്‍റേതാണോ എന്ന് ഉറപ്പിക്കാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ടെത്തിയ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചു. വിളവംകോട് തഹസിൽദാർ പുരന്തരദാസ്, വെള്ളാംകോട് വില്ലേജ് ഓഫീസർ പുഷ്പറാണി, അരുമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ആഴ്ചകൾക്ക് മുമ്പ് കുഴിച്ചുമൂടിയതായി പ്രതി പറഞ്ഞ സ്ഥലത്ത് ഭൂമി കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.