തിരുവനന്തപുരം:ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. രണ്ട് ദിവസത്തേക്ക് ഡിപ്പോ അടച്ചിടാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി. പൂർണമായി അണു മുക്തമാക്കിയ ശേഷമാകും ഇനി ഡിപ്പോ തുറക്കുക.
കൊവിഡ് സ്ഥിരീകരിച്ച പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു
ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുരക്ഷയൊരുക്കുന്നതിൽ കെ.എസ്.ആർ.ടി.സിയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാരോപിച്ചാണ് രാവിലെ ജീവനക്കാർ ഡിപ്പോയ്ക്കു മുന്നിൽ പ്രതിഷേധിച്ചത്.
ഡിപ്പോ പൂട്ടിയതോടെ ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചു. കൊവിഡിനെതിരെ സുരക്ഷയൊരുക്കുന്നതിൽ കെ.എസ്.ആർ.ടി.സിയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാരോപിച്ചാണ് ഇന്ന് രാവിലെ മുതൽ ജീവനക്കാർ ഡിപ്പോയ്ക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കെ.എസ്.ആർ.ടി.സി ബസുകളിൽ ജീവനക്കാർക്ക് കൊവിഡ് സുരക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. പാപ്പനംകോട് ഡിപ്പോയിലെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന് മന്ത്രി നിർദേശം നൽകിയിരുന്നു.