തിരുവനന്തപുരം:പാങ്ങോട് യുവാവിനെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചന. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്. തലയിൽ ആഴത്തിൽ വെട്ടേറ്റതിന്‍റേയും ഭാരമുള്ള വസ്തു കൊണ്ട് തലയ്ക്ക് അടിയേറ്റതിന്‍റേയും സൂചനകൾ റിപ്പോർട്ടിലുണ്ട്. മൃതദേഹത്തിന്‍റെ കാൽ മുട്ടിനു മുകളിൽ വച്ച് മുറിച്ചു മാറ്റിയ നിലയിലായിരുന്നു.
യുവാവിനെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് നിഗമനം - pangodu murder
തലയിൽ ആഴത്തിൽ വെട്ടേറ്റതിന്‍റേയും ഭാരമുള്ള വസ്തു കൊണ്ട് തലയ്ക്ക് അടിയേറ്റതിന്‍റേയും സൂചനകൾ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുണ്ട്
പാങ്ങോട് യുവാവിനെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ് നിഗമനം
അതേസമയം ആയുധങ്ങളൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. പാങ്ങോട് പുലിപ്പാറ പരയ്ക്കാട് കോളനിയിൽ ഷിബുവിനെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിബു. ഇയാളുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.