കേരളം

kerala

ETV Bharat / state

പ്ലാംകുടി കാവ് ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍ - quarry news

പ്ലാംകുടി കാവിലെ ഖനനം അവസാനിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം  ഇക്കോ ടൂറിസം പദ്ധതി  ഖനനത്തിന് ഒത്താശ  പ്ലാംകുടി കാവ്  plakudi kaavu  eco tourism programme  quarry news
ഖനനത്തിന് ഒത്താശയുമായി പഞ്ചായത്ത്; ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍

By

Published : Dec 31, 2019, 2:45 AM IST

Updated : Dec 31, 2019, 6:34 AM IST

തിരുവനന്തപുരം: പ്ലാകുടി കാവിൽ ലക്ഷങ്ങൾ മുടക്കി നിർമാണം ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി നാശത്തിലേക്ക്. മലയോരമേഖലയിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ 2019 ഫെബ്രുവരിയിലാണ് വെള്ളറട ഗ്രാമപഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് ഇക്കോ ടൂറിസം പദ്ധതിക്ക് തുടങ്ങിയത്. എന്നാല്‍ സ്വകാര്യ വ്യക്തി ഖനനത്തിനായി 2018ൽ ഭൂമി പാട്ടത്തിനെടുത്തു എന്ന അവകാശവാദം ഉന്നയിച്ചതോടെ പദ്ധതി പാതിവഴിയിലായി. ഖനനത്തിനെതിരെ സഹ്യപർവ്വത സംരക്ഷണസമിതി സമരം സജീവമാക്കിയപ്പോഴാണ് അധികൃതർ ഭൂമി പാട്ടത്തിന് നൽകിയത്.

പ്ലാംകുടി കാവ് ഇക്കോ ടൂറിസം പദ്ധതി പാതിവഴിയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

അതേസമയം പാട്ടത്തിനെടുത്ത് രണ്ട് വർഷം കഴിഞ്ഞിട്ടും ഖനനം തുടങ്ങാത്തതിനാല്‍ ഭൂമി തിരിച്ചെടുത്ത് ടൂറിസം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഇത് പഞ്ചായത്ത് ഭരണസമിതിയും ക്വാറി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന് തുറന്നു കാട്ടുന്നതെന്ന് സഹ്യപർവ്വത സംരക്ഷണസമിതി ആരോപിക്കുന്നു. പ്ലാംകുടി കാവിലെ ഖനനം അവസാനിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Last Updated : Dec 31, 2019, 6:34 AM IST

ABOUT THE AUTHOR

...view details