പമ്പ മണല്‍കടത്ത് കേസ്; വിജിലന്‍സ് കോടതിയിൽ പ്രാഥമിക വാദം ഇന്ന് - Pampa sand smuggling case
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് വാദം.
തിരുവനന്തപുരം:പമ്പ മണല്‍കടത്ത് കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പ്രാഥമിക വാദം കേള്‍ക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് വാദം. കേസില്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. 2018ല്‍ സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കാന്‍ അനുമതി നല്‍കുന്നതിന് ജില്ലാ കലക്ടര്‍ക്ക് അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.