കേരളം

kerala

ETV Bharat / state

പമ്പയില്‍ മണല്‍ നീക്കുന്നതിന് തടസമില്ലെന്ന് മന്ത്രി കെ.രാജു

മണല്‍ പുറത്തേക്ക് കൊണ്ടു പോകാൻ കഴിയില്ലെന്നും വനംവകുപ്പ് പറയുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും മന്ത്രി പറഞ്ഞു.

പമ്പ മണലെടുപ്പ് വിവാദം വാർത്ത  വനംമന്ത്രി കെ.രാജു  പമ്പ ത്രിവേണി വാർത്ത  കേരള മണലെടുപ്പ് വിവാദം  pamba sand controversy news  pamba triveni sand controversy  sand controversy news kerala  pamba river bank news
പമ്പ മണലെടുപ്പ് വിവാദം; നിലപാടറിയിച്ച് വനംമന്ത്രി കെ.രാജു

By

Published : Jun 5, 2020, 1:52 PM IST

തിരുവനന്തപുരം: പമ്പ ത്രിവേണിയിലെ മണലെടുപ്പ് സംബന്ധിച്ച് വിവാദം ശക്തമാകുന്നതിനിടെ നിലപാട് അറിയിച്ച് വനംമന്ത്രി കെ.രാജു. ദുരന്തനിവാരണ നിയമപ്രകാരം പമ്പയിലെ മണല്‍ നീക്കുന്നതില്‍ തടസമില്ലെന്ന് മന്ത്രി.

മണല്‍ പുറത്തേക്ക് കൊണ്ടു പോകാൻ കഴിയില്ല. വനംവകുപ്പ് പറയുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ നിർത്തിവച്ച മണലെടുപ്പ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. എന്നാല്‍ നീക്കുന്ന മണല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് വനം മന്ത്രി നിലപാട് വ്യക്തമാക്കിയത്.

പമ്പ മണലെടുപ്പ് വിവാദം; നിലപാടറിയിച്ച് വനംമന്ത്രി കെ.രാജു

ABOUT THE AUTHOR

...view details