തിരുവനന്തപുരം:പാളയം മാര്‍ക്കറ്റിന് സമീപത്തുള്ള സാഫല്യം ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചു. നഗരത്തിലെ മറ്റു ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. നേരത്തെ പ്രധാന കവാടത്തിലൂടെ മാത്രം പ്രവേശനം അനുവദിച്ച് നിയന്ത്രണങ്ങളോടെ പാളയം മാര്‍ക്കറ്റ് തുറക്കാനായിരുന്നു തീരുമാനം. എന്നാൽ ആളുകളുടെ തിരക്കും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് മാർക്കറ്റ് അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ മാർക്കറ്റും പരിസരവും അണുമുക്തമാക്കി.
തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം; പാളയം മാര്‍ക്കറ്റ് അടച്ചു - palyam_market
സാഫല്യം കോംപ്ലക്സിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
![തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം; പാളയം മാര്‍ക്കറ്റ് അടച്ചു പാളയം മാര്‍ക്കറ്റ് അടച്ചു തിരുവനന്തപുരം ഉറവിടം അറിയാത്ത രോഗികള്‍ വര്‍ധിക്കുന്നു പാളയം മാര്‍ക്കറ്റ് palyam_market_closed ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് കൊവിഡ് 19 കൊവിഡ് 19 palyam_market covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7871295-thumbnail-3x2-tvm.jpg)
തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത രോഗികള്‍ വര്‍ധിക്കുന്നു; പാളയം മാര്‍ക്കറ്റ് അടച്ചു
തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം; പാളയം മാര്‍ക്കറ്റ് അടച്ചു
സാഫല്യം കോംപ്ലക്‌സ് നേരത്തെ അടച്ചിരുന്നു. ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലും മറ്റു മാർക്കറ്റുകളിലും നിയന്ത്രണവും കർശനമാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ പൂന്തുറ വാർഡ് 66, വാർഡ് - 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലൈൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിങ് കോംപ്ലക്‌സ്, പാരിസ് ലൈൻ - 27 എന്നിവിടങ്ങൾ കണ്ടയ്ൻമെൻ്റ് സോണുകളാക്കി. പാളയം വാർഡിലും നിയന്ത്രണങ്ങൾ കർശനമാക്കും.
Last Updated : Jul 3, 2020, 1:27 PM IST