കേരളം

kerala

ETV Bharat / state

ബാലികയ്ക്ക് നേരെ ലൈം​ഗികാതിക്രമം; യുവാവ് പിടിയിൽ - പള്ളിക്കലിൽ ബാലികയെ പീഡിപ്പിച്ചു

മാങ്ങപറിച്ച് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ പ്രതി ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ലൈഗീകമായി പീഡിപ്പിക്കുകയുമായിരുന്നു

youth arrested for sexually assault a minor girl  sexual assault in pallikkal  പള്ളിക്കലിൽ ബാലികയെ പീഡിപ്പിച്ചു  ബാലികയ്ക്ക് നേരെ ലൈം​ഗികാതിക്രമം
ബാലികയ്ക്ക് നേരെ ലൈം​ഗികാതിക്രമം; യുവാവ് പിടിയിൽ

By

Published : Jul 1, 2021, 3:48 AM IST

തിരുവനന്തപുരം: ബാലികക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ യുവാവിനെ പള്ളിക്കൽ പൊലീസ് പിടികൂടി. പള്ളിക്കൽ കാട്ടുപുതുശേരി സ്വദേശി നൗഫൽ (28)ആണ് പിടിയിലായത്.

മാങ്ങപറിച്ച് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ പ്രതി ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ലൈഗീകമായി പീഡിപ്പിക്കുകയുമായിരുന്നു.

Also read: ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്ക് ; 17കാരിയെ സഹോദരന്‍ വെട്ടിക്കൊന്നു

വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ പീഡന വിവരം ബാലിക മറ്റാരോടും പറഞ്ഞില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭിവികത തോന്നിയ മാതാവ് സ്നേഹത്തോടെ കുട്ടിയോട് കാര്യങ്ങൾ ചോദിക്കുകയും വിവരങ്ങൾ അറിയുകയുമായിരുന്നു.

Also read: യുവതി മരിച്ചത് കൊവിഡ് ബാധിച്ചല്ല, ഭര്‍ത്താവ് കൊലപ്പെടുത്തിയത് ; തിരുപ്പതി സംഭവത്തില്‍ ട്വിസ്റ്റ്

തുടർന്ന് കുട്ടിയുടെ മാതാവ് പള്ളിക്കൽ പൊലീസിന് പരാതി നൽകിയതിൻ മേൽ എസ്ഐ ശരലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ 28ന് പുലർച്ചെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

ABOUT THE AUTHOR

...view details