തിരുവനന്തപുരം :മഹാന്മാരുടെ പേരിൽ മനുഷ്യർക്ക് ഒന്നിക്കാൻ കഴിയണമെന്ന വലിയ സന്ദേശമാണ് ഈ ബലിപെരുന്നാൾ നൽകുന്നതെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ഓർമകൾ സമ്മാനിച്ചാണ് ബലിപെരുന്നാൾ കടന്നുവരുന്നത്. ജാതിമത വ്യത്യാസമന്യേ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
'മഹാന്മാരുടെ പേരിൽ മനുഷ്യർക്ക് ഒന്നിക്കാനാവണം' ; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പാളയം ഇമാം - പാളയം ഇമാം വി പി ഷുഹൈബ് മൗലവി
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്‌ച രാവിലെ 7.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈദ് ഗാഹ് ഉണ്ടാകും
ബലിപെരുന്നാൾ ആശംസകൾ നേർന്ന് പാളയം ഇമാം
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്‌ച രാവിലെ 7.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈദ് ഗാഹ് ഉണ്ടാകും. കഴിഞ്ഞ രണ്ടുവർഷം കൊവിഡ് ഇല്ലാതാക്കിയ സന്തോഷത്തിന്‍റെ വീണ്ടെടുക്കല്‍ കൂടിയാണ് ഈ ബലി പെരുന്നാള്‍. പ്രവാചകൻ ഇബ്രാഹിം ദൈവകല്‍പന മാനിച്ച് സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്.
ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലി പെരുന്നാളിന്‍റെ നിറവിലാണ് വിശ്വാസി സമൂഹം.