കേരളം

kerala

ETV Bharat / state

പാലാരിവട്ടം അഴിമതി: വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും - അഴിമതി

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഗവര്‍ണര്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ശേഷം രണ്ടാം തവണയാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.

Palarivattom scam  VK Ibrahim kunju  Vigilance will again question VK Ibrahim kunju  പാലാരിവട്ടം അഴിമതി  വി.കെ ഇബ്രാഹിം കുഞ്ഞ്  തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്  മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്  അഴിമതി  പാലാരിവട്ടം പാലം അഴിമതി
പാലാരിവട്ടം അഴിമതി: വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

By

Published : Feb 27, 2020, 10:58 AM IST

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഗവര്‍ണര്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ശേഷം രണ്ടാം തവണയാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ 15 ന് തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ഏറെനേരം വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് നടപടി. പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാര്‍ കമ്പനിക്ക് പലിശ ഒഴിവാക്കി മുന്‍കൂര്‍ പണം നല്‍കാനും കരാര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കാനും ഇബ്രാഹിം കുഞ്ഞ് നിര്‍ദ്ദേശം നല്‍കിയെന്നാണ് കേസ്‌.

ABOUT THE AUTHOR

...view details