കേരളം

kerala

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു

ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യും. കൂടുതല്‍ തെളിവു ശേഖരണത്തിനു ശേഷം അറസ്റ്റില്‍ തീരുമാനമെടുക്കാനും വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം

By

Published : Sep 19, 2019, 11:32 AM IST

Published : Sep 19, 2019, 11:32 AM IST

Updated : Sep 19, 2019, 7:00 PM IST

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനം. വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേസിന്‍റെ അന്വേഷണ പുരോഗതി യോഗം വിലയിരുത്തി. വിശദമായി ചോദ്യം ചെയ്ചലിനു ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളില്‍ തീരുമാനമുണ്ടാകും. അറസ്റ്റിനു മുമ്പ് വിജിലന്‍സ് നിയമോപദേശവും തേടും. റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമദ് ഹനീഷിനേയും ചോദ്യം ചെയ്യും. അതിനിടെ അറസ്റ്റ് വാര്‍ത്തകള്‍ക്കു പിന്നാലെ ഇബ്രാഹിംകുഞ്ഞിന്‍റെ മൊബൈലുകള്‍ സ്വിച്ച് ഓഫായി. അദ്ദേഹത്തിന്‍റെ പിഎയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. അറസ്റ്റുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആലുവയിലായിരുന്നു അദ്ദേഹം. പ്രളയദുരിതം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിനൊപ്പം ആലുവ കുന്നുകരയിലായിരുന്നു അദ്ദേഹമുണ്ടായിരുന്നു. പിന്നാലെയായിരുന്നു മൊബൈലുകള്‍ ഓഫായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ഹോസ്റ്റല്‍ വിട്ട് കൊച്ചിയിലേക്ക് പോയത്.

നിര്‍മാണക്കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുരുക്ക് മുറുകിയത്. ടി.ഒ സൂരജ് അടക്കം നാല് പേരാണ് അറസ്റ്റിലായത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും വിജിലന്‍സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Last Updated : Sep 19, 2019, 7:00 PM IST

For All Latest Updates

ABOUT THE AUTHOR

...view details