കേരളം

kerala

ETV Bharat / state

പാലാരിവട്ടം പാലം അഴിമതി; വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു - വിജിലന്‍സ്

തിരുവനന്തപുരം പൂജപ്പുര വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലാണ് മുന്‍ മന്ത്രി ഹാജരായത്

VK Ibrahim Kunju  Vigilance questions VK Ibrahim kunju  Palarivattom Bridge  Vigilance  പാലാരിവട്ടം പാലം അഴിമതി  വികെ ഇബ്രാഹീം കുഞ്ഞ്  വിജിലന്‍സ്  പാലാരിവട്ടം പാലം അഴിമതി
പാലാരിവട്ടം പാലം അഴിമതി; വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

By

Published : Feb 29, 2020, 11:58 AM IST

Updated : Feb 29, 2020, 12:08 PM IST

തിരുവനന്തപുരം:പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് വിജിലൻസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. പൂജപ്പുര വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലാണ് അദ്ദേഹം ഹാജരായത്. ഫെബ്രുവരി 15ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിൽ തനിക്കെതിരെ ടി.ഒ സൂരജ് നൽകിയ മൊഴി അസംബന്ധമാണെന്ന് ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കിയിരുന്നു. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം പാലത്തിന്‍റെ കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം കേസിൽ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷമാകും ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് വിജിലൻസ് കടക്കുക.

പാലാരിവട്ടം പാലം അഴിമതി; വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
Last Updated : Feb 29, 2020, 12:08 PM IST

ABOUT THE AUTHOR

...view details