കേരളം

kerala

ETV Bharat / state

ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ജി.സുധാകരൻ - മന്ത്രി ജി സുധാകരൻ

പാളയം കണ്ണിമാറ മാര്‍ക്കറ്റ് നവീകരണത്തിനും ആര്‍ഡിഎസ് പ്രോജക്ടിന് കരാര്‍ നല്‍കിയതോടെയാണ് വിവാദമുണ്ടാവുന്നത്

ആർഡിഎസ് പ്രോജക്ട്  ജി സുധാകരൻ  പാലാരിവട്ടം പാലം  palarivattom bridge scam  rds not enhanced blacklist  മന്ത്രി ജി സുധാകരൻ  മേയർ കെ ശ്രീകുമാർ
ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ജി സുധാകരൻ

By

Published : Oct 20, 2020, 2:47 PM IST

Updated : Oct 20, 2020, 2:59 PM IST

തിരുവനന്തപുരം:പാലാരിവട്ടം പാലം നിർമാണത്തിൽ അഴിമതിയുണ്ടായതു കൊണ്ട് കരാറെടുത്ത കമ്പനിയെ മറ്റെല്ലാ നിർമാണ പ്രവർത്തനങ്ങളിൽ നിന്നും വിലക്കാനാവില്ലെന്ന് മന്ത്രി ജി സുധാകരൻ. പാളയം കണ്ണിമാറ മാർക്കറ്റ് നവീകരണത്തിന് ഇതേ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മന്ത്രി ജി സുധാകരൻ

ആർഡിഎസ് പ്രോജക്ട് എന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടില്ല. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് കരാർ നൽകിയത്. പാലാരിവട്ടം പാലത്തിൻ്റെ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാർ നടപടിയെടുത്തിട്ടുണ്ട്. കരാറുകാരനെ വെടി വച്ചു കൊല്ലാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കണ്ണിമാറ മാർക്കറ്റ് നിർമാണ പ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കുമെന്നും നിയമപരമായാണ് കമ്പനിക്ക് കരാർ നൽകിയതെന്നും മേയർ കെ.ശ്രീകുമാർ പറഞ്ഞു.

മേയർ കെ ശ്രീകുമാർ
Last Updated : Oct 20, 2020, 2:59 PM IST

ABOUT THE AUTHOR

...view details