തിരുവനന്തപുരം: പുനര്‍ നിർമിച്ച പാലാരിവട്ടം പാലത്തിന് 100 വര്‍ഷത്തെ ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ വൈകിട്ട് നാലു മണിക്ക് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 22 കോടി 80 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചര മാസം കൊണ്ടാണ് പണി പൂര്‍ത്തിയായത്.
പാലാരിവട്ടം പാലം നാളെ തുറക്കും; 100 വര്‍ഷം ഉറപ്പുള്ള പാലമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയന്‍
നാളെ വൈകിട്ട് നാലു മണിക്ക് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
പാലാരിവട്ടം പാലം നാളെ തുറക്കും; 100 വര്‍ഷം ഉറപ്പുള്ള പാലമെന്ന് മുഖ്യമന്ത്രി
നിര്‍മാണം നടത്തിയ ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡി.എം.ആര്‍.സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടാകില്ല. 169 ദിവസങ്ങള്‍ക്കുള്ളില്‍ 206 പദ്ധതികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇതിന്‍റെ ഭാഗമായി 1,79,385 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Last Updated : Mar 6, 2021, 8:32 PM IST