തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറങ്ങുമ്പോൾ ചാമ്പ്യൻപട്ടം നിലനിർത്തി പാലക്കാട് ജില്ല. 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമടക്കം 269 പോയിന്‍റുകളുമായാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് എത്തിയത്. 13 സ്വർണവും 17 വെള്ളിയും 14 വെങ്കലവുമടക്കം 149 പോയിന്‍റുകളുമായി മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്.
എട്ട് സ്വർണവും 16 വെള്ളിയും 16 വെങ്കലവുമായി 112 പോയിന്‍റുകളോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്ത് എത്തി. മലപ്പുറം ഐഡിയൽ ഇഎച്ച്എസ്എസ് കടക്കാശ്ശേരിയാണ് ഒന്നാം സ്ഥാനത്ത് എത്തിയ സ്‌കൂള്‍. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമടക്കം 66 പോയിന്‍റാണ് ഐഡിയല്‍ നേടിയത്.