തിരുവനന്തപുരം:പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്‍റെ നര്‍കോട്ടിക് ജിഹാദ് പരമാര്‍ശത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അനുഭവത്തിന്‍റെ പശ്ചാത്തലത്തിലായിരിക്കാം ബിഷപ്പിന്‍റെ പ്രതികരണം. അതുകൊണ്ട് തന്നെ ആരോപണം വിശദമായി പരിശോധിക്കേണ്ടതാണ്. അല്ലാതെ ബിഷപ്പിനെ ആക്രമിക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഇരുമുന്നണികളും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ മുട്ട് മടക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മതമൗലികവാദികളെ സന്തോഷിപ്പിക്കാനാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗോൾവാൾക്കറുടെ പുസ്‌തകം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ എതിര്‍ക്കുന്നത്. സിലബസിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്‍റെ നിലപാട് അസഹിഷ്‌ണുതയാണ്. സിപിഎം അതിനെ പിന്തുണയ്ക്കുകയാണ്.