ന്യൂഡല്‍ഹി:ഇടുക്കി രാജമല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം. പരിക്കേറ്റവർക്ക് 50000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മണ്ണിടിച്ചിലില്‍ ആളുകള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ദേശീയ ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
രാജമല അപകടത്തില്‍ ധനസഹായവുമായി പ്രധാനമന്ത്രി - ന്യൂഡല്‍ഹി
പരിക്കേറ്റവർക്ക് 50000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
രാജമല അപകടത്തില്‍ ധനസഹായവുമായി പ്രധാനമന്ത്രി
രാജമലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രശംസിച്ചു. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ്, പ്രദേശവാസികള്‍ എന്നിവരെയാണ് പ്രശംസിച്ചത്.
Last Updated : Aug 7, 2020, 5:33 PM IST