തിരുവനന്തപുരം:സംസ്ഥാനത്ത് നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി. സംഭരണ സീസൺ ആരംഭിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും വ്യക്തമായ തീരുമാനം എടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി - Oommen Chandy on Paddy procurement
നെല്ല് സംഭരണ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ കൃത്യവിലോപമാണ് കാണിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി
നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
തുറസായ സ്ഥലങ്ങളിലും പാടത്തും കൂട്ടിയിട്ടിരിക്കുന്ന കൊയ്തെടുത്ത നെല്ല് മുളച്ച് തുടങ്ങിയിരിക്കുകയാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നും അരി വാങ്ങാൻ ചർച്ച നടത്തുന്നതിനൊപ്പം കേരളത്തിൽ ലഭ്യമായ നെല്ല് സംഭരിക്കാൻ മുന്നൊരുക്കം നടത്താത്ത സർക്കാർ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നത്. കൃഷി സിവിൽ സപ്ലൈ സഹകരണ വകുപ്പുകൾ ഒന്നായി ഇക്കാര്യത്തിൽ അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഉമ്മൻ ചാണ്ടി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.