കേരളം

kerala

ETV Bharat / state

പാറശാലയില്‍ സി പി എം - ബി ജെ പി സംഘർഷം: ഒരാൾക്ക് വെട്ടേറ്റു - സംഘർഷം

ആക്രമണത്തില്‍ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

പാറശാല ആക്രമണം

By

Published : Mar 11, 2019, 2:28 PM IST

തിരുവനന്തപുരം പാറശാലയിൽ സി പി എം - ബി ജെ പി സംഘർഷത്തില്‍എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ഇരു പാർട്ടികളിലേയും പരിക്കേറ്റപത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടുകൾക്കും വാഹനങ്ങൾക്ക് നേരെയും വ്യാപകഅക്രമണം നടന്നു.


പാറശാല ഇഞ്ചിവിളയിൽഇന്നലെ രാത്രിയാണ് സി പി എം - ബി ജെ പി സംഘർഷം അരങ്ങേറിയത്. എസ് എഫ് ഐ പ്രവർത്തകൻ അബുവിനാണ് വെട്ടേറ്റത്.രണ്ടു ദിവസം മുമ്പ് ചെക്കുംമൂട്ടിൽ നടന്ന സി പി എം - ബി ജെ പി രാഷ്ട്രീയ സംഘർഷത്തിന്‍റെതുടർച്ചയാണ് ഇന്നലത്തെ ആക്രമണങ്ങളിൽ കലാശിച്ചത്. ഇഞ്ചിവിളയിൽ ബിജെപി മണ്ഡലം വൈസ് പ്രസിഡന്‍റ്അനിലിന്‍റെവീട്ടിൽ തെരഞ്ഞെടുപ്പ് യോഗം നടന്നിരുന്നതിന് സമീപത്തായി സി പി എം പ്രവർത്തകർ പ്രകടനവുമായി എത്തി. തുടർന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കല്ലേറുമുണ്ടായി.അബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് സി പി എം പ്രവർത്തകരെ പാറശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.രാത്രി നടന്ന ആക്രമണത്തില്‍ നിരവധി വീടുകളും വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.

എസ് എഫ് ഐ പ്രവർത്തകനെ വെട്ടിയ ബി ജെ പിക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി എം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

പാറശാല ഇഞ്ചിവിളയില്‍ സിപിഎം-ബിജെപി സംഘര്‍ഷം

ABOUT THE AUTHOR

...view details