തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകിയ ആഭ്യന്തര സെക്രട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ടി തോമസ് എംഎൽഎ. സിപിഎമ്മിന്‍റെ വക്താവായി ആഭ്യന്തര സെക്രട്ടറി തരം താണുവെന്ന് പി.ടി തോമസ് പറഞ്ഞു.
ആഭ്യന്തര സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ടി തോമസ് - പി.ടി തോമസ്
സിപിഎമ്മിന്‍റെ വക്താവായി ആഭ്യന്തര സെക്രട്ടറി തരം താണുവെന്ന് പി.ടി തോമസ് പറഞ്ഞു.
![ആഭ്യന്തര സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ടി തോമസ് p t thomas p t thomas against home secretary cag report case സിഎജി റിപ്പോർട്ട് വിവാദം പി.ടി തോമസ് ആഭ്യന്തര സെക്രട്ടറിക്കെതിരെ പി.ടി തോമസ് എംഎല്‍എ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6128091-61-6128091-1582113694526.jpg)
ആഭ്യന്തര സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ടി തോമസ്
ആഭ്യന്തര സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ടി തോമസ്
സിപിഎം നിലപാടിന് അനുസൃതമായി റിപ്പോർട്ട് നൽകിയ ആഭ്യന്തര സെക്രട്ടറി നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്. കുരങ്ങിനെ കൊണ്ട് ചൂട് ചോർ വാരിപ്പിക്കുന്നത് പോലെ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് സിഎജിയെ വെല്ലുവിളിപ്പിക്കുകയാണ്. ഭരണഘടന സ്ഥാപനമായ സിഎജിയെ വെല്ലുവിളിച്ച സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.