തിരുവനന്തപുരം:സി.എ.ജി റിപ്പോർട്ട് ചോർന്ന സംഭവത്തിൽ ഒരു പ്രതിപക്ഷ എം.എൽ.എയേയും വിമർശിച്ചിട്ടില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷണൻ. റിപ്പോർട്ടിലെ പരാമർശങ്ങൾ പ്രതിപക്ഷത്തിന് സഭയിലുന്നയിക്കാനാകില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഭയില്‍ വയ്ക്കുന്നതിന് മുമ്പ് റിപ്പോർട്ട് ചോർന്നത് സഭയോടുള്ള അവഹേളനമാണ്. നിയമസഭയുടെ മേശപ്പുറത്ത് വച്ച ശേഷമേ സി.എ.ജി റിപ്പോർട്ട് ഒരു പൊതു രേഖയാകുന്നുള്ളൂ. സഭയിലെത്തിയ ശേഷം റിപ്പോര്‍ട്ട് ചോർന്നിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ട്; പ്രതിപക്ഷത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് സ്‌പീക്കര്‍ - റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും മുൻപ് ചോർന്നത് സഭയോടുള്ള അവഹേളനമാണെന്നും സ്‌പീക്കര്‍
റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും മുൻപ് ചോർന്നത് സഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കര്‍

സ്പീക്കര്‍
സി.എ.ജി റിപ്പോര്‍ട്ട്; പ്രതിപക്ഷത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് സ്‌പീക്കര്‍
സ്കൂളുകളിലും കോളജുകളിലും പ്രകടനവും സമരവും വേണ്ടെന്ന ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണ്. കലാലയ രാഷ്ട്രീയമില്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം ഷണ്ഡീകരിക്കപ്പെടും. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്പീക്കർ പറഞ്ഞു.
Last Updated : Feb 29, 2020, 12:09 PM IST