തിരുവനന്തപുരം:ലോകായുക്ത വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയത് രമേശ് ചെന്നിത്തലയെ തള്ളാനാണെന്ന് നിയമമന്ത്രി പി രാജീവ്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷം നിരാകരണ പ്രമേയം കൊണ്ട് വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇത് അംഗീകരിച്ചില്ല.
പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചെന്നിത്തലയെ തള്ളാനെന്ന് പി രാജീവ് - ലോകായുക്ത വിഷയം നിയമ സഭയില്‍
ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിരാകാരണ പ്രമേയം പ്രതിപക്ഷം കൊണ്ടുവരുമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്.
കോൺഗ്രസിൽ രമേശ് ചെന്നിത്തലയും വി.ഡി സതീശനും തമ്മിലുള്ള അനൈക്യത്തെ ഉന്നയിച്ചായിരുന്നു നിയമമന്ത്രിയുടെ രാഷ്ട്രീയ മറുപടി. അടിയന്തര പ്രമേയം നോട്ടീസില്‍ പ്രതിഷേധിച്ചാണ് രമേശ് ചെന്നിത്തല ഇന്ന് സഭയിൽ വരാത്തത് എന്നും നിയമമന്ത്രി പറഞ്ഞു. കോൺഗ്രസിനുള്ളിലെ തർക്കം സഭയിൽ കൊണ്ടുവരരുതെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് മന്ത്രിയുടെ ഈ വിമർശനത്തെ കുറിച്ച് ഒന്നും പരാമർശിക്കാതെയാണ് പ്രസംഗം അവസാനിപ്പിച്ചത്.