തിരുവനന്തപുരം: കിറ്റെക്‌സുമായി ചര്‍ച്ചകള്‍ തുടരാമെന്ന് അറിയിച്ചിരുന്നതായി വ്യവസായ മന്ത്രി പി.രാജീവ്. കിറ്റെക്‌സില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നില്ല. പരിശോധന നടത്തിയത് മറ്റ് വകുപ്പുകളാണ്. തെലങ്കാന സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു പോയതിനു പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോയെന്നു പരിശോധിക്കേണ്ടത് സമൂഹമാണ്. പോകണമെന്ന് അവര്‍ നേരത്തേ തീരുമാനിച്ചിരുന്നോ എന്നും സമൂഹം പരിശോധിക്കട്ടെ. സംസ്ഥാനത്തു നിന്ന് ആട്ടിപ്പായിച്ചു എന്ന കിറ്റെക്‌സിന്‍റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നും വ്യവസായ മന്ത്രി പറഞ്ഞു.
തന്നെ ആട്ടിപ്പായിക്കുന്നു
താൻ സ്വന്തം ഇഷ്ടത്തിന് കേരളം വിടുന്നതല്ല തന്നെ കേരളത്തില്‍ നിന്ന് ആട്ടിപ്പായിക്കുകയാണെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരളത്തിൽ നിന്നും പിന്മാറിയ 3500 കോടിയുടെ വ്യവസായ നിക്ഷേപ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ തെലങ്കാനയിലേക്ക് പോകവെയാണ് സാബു ഇക്കാര്യം പറഞ്ഞത്.
More read: "കേരളം വിട്ടുപോകണമെന്ന് ആഗ്രഹിച്ചിട്ടില്ല, ആട്ടിപ്പായിക്കുകയാണ്": സാബു ജേക്കബ്