തിരുവനന്തപുരം :നടി ആക്രമിക്കപ്പെട്ട കേസില്‍,മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ അനുചിതമെന്ന് നിയമ മന്ത്രി പി രാജീവ്. കേസില്‍ സര്‍ക്കാര്‍ അതിജീവിതയായ നടിക്കൊപ്പമാണ്. അത് ശക്തമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖ ഐ.പി.എസ് നടത്തിയ വെളിപ്പെടുത്തലിനെതിരെ മന്ത്രി പി രാജീവ് ALSO READ|ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ കേസ് വഴിതിരിച്ച് വിടാനോയെന്ന് പി സതീദേവി
ഈ നിലപാടിന് അനുസരിച്ചുളള നടപടികളാണ് സര്‍ക്കാര്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. നിയമമന്ത്രി എന്ന നിലയില്‍ കോടതി പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി രാജീവ്.
'ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കി' :നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ചാണ് മുൻ ഡി.ജി.പി ആർ ശ്രീലേഖ രംഗത്തെത്തിയത്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്ന് അവര്‍ ആരോപിച്ചു. പൾസർ സുനിയ്‌ക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്.
ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്നും അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവിന് വേണ്ടി ഉണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ വിശദീകരിച്ചിരുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖയുടെ തുറന്നുപറച്ചിൽ.
പൾസർ സുനിക്കെതിരെയും ആര്‍ ശ്രീലേഖ ഐ.പി.എസ് വെളിപ്പെടുത്തലുകൾ നടത്തി. പൾസർ സുനി ഇതുപോലെ പല നടിമാരുടെയും ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കരിയര്‍ തകര്‍ച്ച ഭയന്ന് പലരും പുറത്തുപറയാതെ പണം നൽകി സെറ്റിൽ ചെയ്‌തെന്നും ശ്രീലേഖ പറഞ്ഞു.