കേരളം

kerala

ETV Bharat / state

ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പിടുമോ എന്നറിഞ്ഞിട്ട് തുടർ നടപടികൾ: പി രാജീവ് - കേരള വാർത്തകൾ

ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍ ഉള്‍ക്കൊള്ളണമോ വേണ്ടയോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പി രാജീവ്

p Rajeev  പി രാജീവ്  ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പിടുമോ  ഓര്‍ഡിനന്‍സ്  kerala latest news  malayalam news  p rajeev about ordinance to remove governor  ordinance to remove governor  kerala government ordinance  governor  remove governor from chancellor post  നിയമമന്ത്രി  ഗവർണർ  സർക്കാർ ഓർഡിനൻസ്  ഓര്‍ഡിനന്‍സ് തിരിച്ചയക്കാനുള്ള സ്വാതന്ത്ര്യം  ഗവർണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ്  കേരള സർക്കാർ  കേരള വാർത്തകൾ  മലയാളം വാർത്തകൾ
ചാന്‍സിലര്‍ സ്ഥാനത്തു നിന്നും മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പിടുമോ എന്നറിഞ്ഞിട്ട് തുടർ നടപടികൾ: പി രാജീവ്

By

Published : Nov 10, 2022, 4:41 PM IST

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റി കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്ന് നോക്കിയിട്ട് തുടര്‍ നടപടിയെന്ന് നിയമമന്ത്രി പി രാജീവ്. തിരിച്ചയക്കുകയാണെങ്കില്‍ എത്രയും വേഗം തിരിച്ചയക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ഓര്‍ഡിനന്‍സിന്‍റെ കാര്യത്തിലും ബില്ലിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് പറയുന്നത്.

പി രാജീവ് മാധ്യമങ്ങളെ കാണുന്നു

ഓര്‍ഡിനന്‍സ് തിരിച്ചയക്കാനുള്ള സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ട്. തിരിച്ചയച്ചാല്‍ ഉള്‍ക്കൊള്ളണമോ വേണ്ടയോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പി രാജീവ് പറഞ്ഞു.

ABOUT THE AUTHOR

...view details