തിരുവനന്തപുരം :കാർഷിക സർവകലാശാല വൈസ് ചാൻസലറായി ചന്ദ്രബാബു നിയമനം നേടിയത് വ്യാജ രേഖകൾ സമർപ്പിച്ചാണെന്ന ആരോപണത്തിൽ രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി പി. പ്രസാദ്.
പരാതി ലഭിച്ചിട്ടുണ്ട്. വിഷയം ഗൗരവമായാണ് കാണുന്നത്. ഇതില്‍ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.