തിരുവനന്തപുരം: നാട് ലോകത്തിനു മുന്നിൽ തലകുനിക്കാൻ ഇടവരാത്ത വിധം ചുമതല നിറവേറ്റുമെന്ന് സിപിഐയുടെ നിയുക്ത മന്ത്രി പി പ്രസാദ്. മന്ത്രിയുടെ ചുമതല രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി ഏൽപ്പിക്കപ്പെടുന്നതാണ്. സാധാരണക്കാരന്‍റെ മുഖവും മനസും പ്രതിഷ്‌ഠിക്കുകയും പ്രതിഫലിക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷ മുന്നണിയുടേത്.
മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവായുള്ള വികസനമാണ് വേണ്ടത്: പി. പ്രസാദ് - LDF
മന്ത്രിയുടെ ചുമതല രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി ഏൽപ്പിക്കപ്പെടുന്നതാണ്. ആത്മാർത്ഥമായും സത്യസന്ധമായും പ്രവർത്തിക്കുമെന്നും പി പ്രസാദ് പറഞ്ഞു.
മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവായുള്ള വികസനമാണ് വേണ്ടതെന്ന് പി.പ്രസാദ്
Read More:നാലും പുതുമുഖങ്ങള്‍, ഗൗരിയമ്മയ്ക്ക് ശേഷം സിപിഐ മന്ത്രിയായി ചിഞ്ചുറാണി
എൽഡിഎഫ് നിലപാടുകൾക്കൊപ്പം ആത്മാർത്ഥമായും സത്യസന്ധമായും പ്രവർത്തിക്കും. പരിസ്ഥിതി പ്രശ്‌നങ്ങളെ ജനകീയ പ്രശ്‌നങ്ങളായാണ് കണക്കാക്കുന്നത്. അത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവായുള്ള വികസനമാണ് വേണ്ടതെന്നും പി പ്രസാദ് പറഞ്ഞു.