കേരളം

kerala

ETV Bharat / state

വര്‍ക്കിങ് ചെയര്‍മാൻ താനാണെന്ന് ആവർത്തിച്ച് പി.ജെ ജോസഫ് - kerala congress m chairman

ചെയര്‍മാന്‍ എന്ന് നടിച്ച് ജോസ് കെ.മാണി വിളിക്കുന്ന ജില്ല നേതൃയോഗങ്ങള്‍ കോടതി അലക്ഷ്യമാണെന്നും പി.ജെ ജോസഫ്

ജോസഫ്
ജോസഫ്

By

Published : Sep 3, 2020, 5:19 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മിഷന്‍ ചിഹ്നം അനുവദിച്ചെങ്കിലും ജോസ് കെ.മാണിക്ക് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്ന് പി.ജെ ജോസഫ്. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് നടത്തുന്ന പ്രസ്‌താവനകള്‍ കാര്യങ്ങള്‍ ശരിയായി പഠിക്കാതെയാണ്. കോണ്‍ഗ്രസ് നേതാക്കളെ വസ്‌തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും പി.ജെ ജേസഫ് പറഞ്ഞു.

ജോസ് ‌കെ.മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതല്ല, സ്വയം പുറത്തു പോയതാണ്. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിലും യുഡിഎഫ് വിപ്പ് ലംഘിച്ച ജോസ് പക്ഷത്തിന് ഇനി യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല. ഇടുക്കി മുന്‍സിഫ് കോടതിയും കട്ടപ്പന സബ് കോടതിയും ജോസിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിലക്കിയ വിധി നില നില്‍ക്കുകയാണ്. ഇതില്‍ ഇടപെടുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. കെ.എം മാണിയുടെ അഭാവത്തില്‍ ചെയര്‍മാന്‍റെ ചുമതല വര്‍ക്കിംഗ് ചെയര്‍മാനാണെന്നും അത് താനാണെന്നും പി.ജെ ജോസഫ് ആവർത്തിച്ചു.

ചെയര്‍മാന്‍ എന്ന നിലയില്‍ കത്തയക്കാനോ ഒരു പ്രസ്‌താവന പുറപ്പെടുവിക്കാനോ ജോസ് കെ.മാണിയെ വെല്ലുവിളിക്കുന്നു. ചെയര്‍മാന്‍ എന്ന് നടിച്ച് ജോസ് കെ.മാണി വിളിക്കുന്ന ജില്ല നേതൃയോഗങ്ങള്‍ കോടതി അലക്ഷ്യമാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. പാര്‍ട്ടിയെന്നാല്‍ ചിഹ്നമല്ലെന്നും ജോസ് പക്ഷത്തിന് ചിഹ്നം അനുവദിച്ചതിനെതിരെ തിങ്കളാഴ്‌ച ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും പി.ജെ ജോസഫ് അറിയിച്ചു.

ABOUT THE AUTHOR

...view details