തിരുവനന്തപുരം:പീഡന കേസില്‍ മുൻ എം.എല്‍.എ പിസി ജോര്‍ജ് അറസ്റ്റില്‍. ഇരയെ 2022 ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. സോളാര്‍ പീഡന കേസിലെ പ്രതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പി സി ജോര്‍ജ് അറസ്റ്റില്‍: നടപടി സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ - പി സി ജോർജിനെ അറസ്റ്റു ചെയ്യും
പരാതിക്കാരി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് പി.സി ജോർജിനെതിരെ കേസെടുത്തത്
ഐ.പി.സി 354. 354എ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും വ്യാജ പരാതിയാണ് തനിക്കെതിരെ നല്‍കിയതെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് ഇന്ന് രാവിലെ വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌നയ്‌ക്കൊപ്പം പി.സി ജോർജും പ്രതിയാണ്.