തിരുവനന്തപുരം:കലാപം ആഹ്വാനം ചെയ്തുവെന്ന കേസിൽ പി.സി ജോർജിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുൻപിൽ വെള്ളിയാഴ്ച ഹാജരാകണം. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി ജഡ്‌ജി പ്രസുൻ മോഹന്‍റേതാണ് ഉത്തരവ്.
കലാപ ആഹ്വാനം: പി.സി ജോർജിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം - മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ പരാതി
മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിയാണ് പി.സി ജോര്‍ജിനെതിരെ കേസെടുത്തത്. സ്വപ്‌ന സുരേഷും കേസില്‍ പ്രതിയാണ്
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെന്ന് തോന്നിയാൽ പി.സി ജോർജിന്‍റെ കൈയക്ഷരം പരിശോധിക്കാം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, പ്രതിയെ അറസ്റ്റ് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം എന്നീ ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് മുൻ മന്ത്രി കെ.ടി ജലീൽ പൊലീസിൽ പരാതി നൽകിയത്.
സ്വപ്‌ന സുരേഷ്, പി.സി ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.