തിരുവനന്തപുരം: ഉമ്മൻചാണ്ടിയടക്കം പീഡിപ്പിച്ചുവെന്ന് സിബിഐയ്ക്ക് മൊഴി കൊടുക്കണമെന്ന് പറഞ്ഞത് നിരസിച്ചതിലെ വൈരാഗ്യമാണ് തനിക്കെതിരായ പീഡന പരാതിക്ക് പിന്നിലെന്ന് പി.സി ജോർജ്. തനിക്കെതിരെ പീഡന പരാതി കൊടുത്ത യുവതിയെ പീഡിപ്പിച്ചവരെല്ലാം പുറത്ത് സ്വതന്ത്രമായി നടക്കുകയാണ്. മാന്യമായി പെരുമാറിയ ഏക രാഷ്‌ട്രീയക്കാരൻ എന്നാണ് യുവതി തന്നെ കുറിച്ച് നേരത്തെ പറഞ്ഞത്.
'മാന്യൻ ഞാൻ മാത്രം, പീഡന പരാതി വൈരാഗ്യം മൂലം': പി.സി ജോര്‍ജ് - പീഡനപരാതി വൈരാഗ്യം മൂലം മാന്യമായി പെരുമാറിയത് താന്‍ മാത്രം പി സി ജോര്‍ജ്
മാന്യമായി പെരുമാറിയ ഏക രാഷ്‌ട്രീയക്കാരൻ എന്നാണ് യുവതി തന്നെ കുറിച്ച് നേരത്തെ പറഞ്ഞത്. ഇപ്പോൾ അത് മാറ്റി പറയുന്നത് ഗൂഢാലോചനയെന്ന് പി.സി ജോര്‍ജ്
'മാന്യൻ ഞാൻ മാത്രം, പീഡന പരാതി വൈരാഗ്യം മൂലം': പി.സി ജോര്‍ജ്
ഇപ്പോൾ അത് മാറ്റി പറയുന്നത് ഗൂഢാലോചനയാണ്. ഒളിക്കാൻ ഒരിക്കലും തയ്യാറല്ല. ഇതിനെ നിയമപരമായി നേരിടും. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപെടില്ലെന്നും ജോർജ് പറഞ്ഞു. മ്യൂസിയം പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരന്നു അദ്ദേഹം.
Also Read പി സി ജോര്‍ജ് അറസ്റ്റില്‍: നടപടി സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍
Last Updated : Jul 2, 2022, 4:22 PM IST