തിരുവനന്തപുരം : കവിയും ഗാനരചയിതാവും ചലച്ചിത്ര പ്രവർത്തകനുമായിരുന്ന പി ഭാസ്‌കരന്‍റെ ഭാര്യ ഇന്ദിര മരണപ്പെട്ടു. 84 വയസായിരുന്നു. കവടിയാർ ജവഹർ നഗറിലെ ജി 5 നമ്പർ വീട്ടിൽ ഇന്ന് പുലർച്ചെ 7 മണിയോടെയായിരുന്നു അന്ത്യം.
ചലച്ചിത്രകാരൻ പി ഭാസ്‌കരന്‍റെ ഭാര്യ ഇന്ദിര അന്തരിച്ചു - kerala news
ഇന്ന് രാവിലെ ഏഴുമണിയോടെ ജവഹർ നഗറിലെ വീട്ടിൽവച്ചാണ് അന്ത്യം സംഭവിച്ചത്
ചലച്ചിത്രകാരൻ പി ഭാസ്‌കരന്‍റെ ഭാര്യ ഇന്ദിര അന്തരിച്ചു
നാളെ രാവിലെ 11 മണിക്ക് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാരം. മക്കൾ : രാധിക, രാജീവൻ, വിനയൻ, അജിത്. മരുമക്കൾ : ശശികുമാർ (മാധ്യമപ്രവർത്തകൻ, ഏഷ്യാനെറ്റ് സ്ഥാപകൻ ), മീനാക്ഷി, രേഖ മേനോൻ (ടി വി അവതാരക).