തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ നിർത്തി വച്ചു. ന്യൂറോ സർജറി വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുകയെന്ന് ശ്രീചിത്ര ഡയറക്ടർ അറിയിച്ചു. ഇന്ന് രാവിലെ 40 സിലിണ്ടർ ഓക്സിജൻ എത്തി. 55 സിലണ്ടർ ഉച്ചയ്ക്ക് ശേഷം എത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ശ്രീചിത്രയിൽ ഓക്‌സിജൻ ക്ഷാമം; ശസ്ത്രക്രിയകൾ നിർത്തി വച്ചു - surgeries were stopped in Sreechitra Hospital
ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ന്യൂറോ സർജറി വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്.

തിരുവനന്തപുരം ശ്രീചിത്രയിൽ ഓക്‌സിജൻ ക്ഷാമം; ശസ്ത്രക്രിയകൾ നിർത്തി വച്ചു
ഏപ്രിൽ 19ന് ശ്രീചിത്ര ആശുപത്രിയിൽ കൊവിഡ് ബാധയെ തുടർന്ന് ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചിരുന്നു. ഹൃദയ, ന്യൂറോ ശസ്ത്രക്രിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച രോഗികളും ജീവനക്കാരും ഉൾപ്പടെ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Read more: കൊവിഡ് വ്യാപനം; ശ്രീചിത്രയിൽ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു