തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതെ നോക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓക്‌സിജൻ പ്രധാനമായി ലഭ്യമാകുന്നത് പാലക്കാട് ഐനോക്‌സിൽ നിന്നാണ്. അവിടെ നിന്ന് സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള ദൂരമാണ് വിതരണത്തിലെ ഒരു പ്രയാസം. ഇത് ലഘൂകരിക്കാനുള്ള വഴികൾ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതെ നോക്കുമെന്ന് മുഖ്യമന്ത്രി - പാലക്കാട് ഐനോക്‌സ്
പാലക്കാട് ഐനോക്‌സിൽ നിന്ന് സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള ദൂരമാണ് ഓക്‌സിജൻ വിതരണത്തിലെ ഒരു പ്രയാസം. ഇത് ലഘൂകരിക്കാനുള്ള വഴികൾ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതെ നോക്കുമെന്ന് മുഖ്യമന്ത്രി
Read more: സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 65 മരണം
സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജൻ ഉണ്ടെന്ന് പറയുന്ന അവസ്ഥ വന്നിട്ടുള്ളത് ഒരു ക്രമീകരണത്തിലൂടെ ആണ്. ആ ക്രമീകരണത്തിന് ഇപ്പോഴും ദോഷമൊന്നും വന്നിട്ടില്ല. ഇടവിട്ട സമയങ്ങളിൽ ആശുപത്രികളിൽ നിന്നുള്ള കൃത്യമായ റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശേഖരിക്കുന്നുണ്ട്. അതനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.